01:53pm 12 August 2026
NEWS
ഖത്തർ എയർവേയ്‌സ് പുതിയ ഓൺലൈൻ ബുക്കിംഗ് ഇളവുകൾ പ്രഖ്യാപിച്ചു; ടിക്കറ്റുകൾക്ക് 12% വരെ ഇളവ്
26/07/2026  12:23 PM IST
NILA
ഖത്തർ എയർവേയ്‌സ് പുതിയ ഓൺലൈൻ ബുക്കിംഗ് ഇളവുകൾ പ്രഖ്യാപിച്ചു; ടിക്കറ്റുകൾക്ക് 12% വരെ ഇളവ്

 


​ദോഹ: ലോകത്തെ മികച്ചവിമാനത്താവളമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്കായി ഖത്തർ എയർവേയ്‌സ് പുതിയ ഓൺലൈൻ ബുക്കിംഗ് ഓഫറുകൾ പ്രഖ്യാപിച്ചു. TRAVEL26 എന്ന പ്രൊമോഷണൽ കോഡ് ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അടിസ്ഥാന നിരക്കിൽ 12% വരെ ഇളവ് ലഭിക്കും.ജൂലൈ 1 മുതൽ ഡിസംബർ 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമാണ്. 2026 ഡിസംബർ 31 വരെയുള്ള യാത്രകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ലോകമെമ്പാടുമുള്ള 160-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് നേരിട്ട് നടത്തുന്ന സർവീസുകൾക്കും, പാർട്ണർ എയർലൈനുകളുമായി ചേർന്ന് നടത്തുന്ന കോഡ്-ഷെയർ സർവീസുകൾക്കും ഓഫർ ബാധകമാണ്.
കുറഞ്ഞത് 7 ദിവസത്തെ സ്റ്റേയും പരമാവധി 3 മാസത്തെ സ്റ്റേയും ഉള്ള യാത്രക്കാർക്കാണ് ഓഫർ ലഭ്യമാകുക. ഈജിപ്തിൽ നിന്ന് പുറപ്പെടുന്ന ഖത്തർ എയർവേയ്‌സ് വിമാനങ്ങൾക്കാണ് ഈ ഇളവ് ബാധകം.ഇക്കണോമി, ബിസിനസ് ക്ലാസുകളിലെ വൺ-വേ, റിട്ടേൺ ടിക്കറ്റുകൾക്ക് പ്രൊമോ കോഡ് ഉപയോഗിക്കാം.
ഓഫർ ലഭിക്കുന്ന വിമാനങ്ങൾക്ക് ബുക്കിംഗ് സമയത്ത് "Promotional code applied" എന്ന് രേഖപ്പെടുത്തിയിരിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, മൊബൈൽ മണി, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴി പേയ്മെൻ്റുകൾ നടത്താം. സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഓഫർ കാലയളവിൽ എത്ര തവണ വേണമെങ്കിലും ഈ കോഡ് ഉപയോഗിക്കാമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img